വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാസർഗോഡ് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദ്ദീൻ. നേരത്തെ ചോദ്യാവലി വിവാദത്തിൽ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് റിപ്പോർട്ട് തേടിയിരുന്നു. കാസർകോട്, കുമ്പള, മഞ്ചേശ്വരം എഇഒമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. വി ഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യോത്തരം എങ്ങനെ ഉൾപ്പെട്ടു എന്ന് പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നാണ് വിശദീകരണം. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവർക്കർ എന്ന് നൽകിയിരുന്നത്.

എൽപി വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യാവലി തയ്യാറാക്കുന്നതിന് പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥർ ഉപജില്ലകളിൽ ഉണ്ടായിരുന്നു. സംഭവം പരിശോധിക്കുമെന്ന് നേരത്തെ ഡിഡിഇ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...