ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ചു ; 11 ലക്ഷം രൂപയ്ക്ക് യുവതിയെ വിറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിദേശത്ത് മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പോർച്ചുഗലിലെത്തിയ 28കാരിക്ക് നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന അനുഭവം. ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ശേഷം യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബീയർ പാർലർ ഉടമയ്ക്ക് വിറ്റതായി പരാതി. നാഗ്പുർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തിൽ പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം വഴിയാണ് വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനവുമായി ബന്ധപ്പെട്ടതെന്ന് യുവതി പറയുന്നു. പോർച്ചുഗലിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളമുള്ള കാഷ്യർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വീസ ഉൾപ്പെടെയുള്ള നടപടികൾക്കായി പലതവണയായി യുവതിയിൽനിന്ന് 11 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പോർച്ചുഗലിലെത്തിയതോടെ യുവതിയുടെ പാസ്പോർട്ടും മറ്റ് രേഖകളും ഏജന്റുമാർ പിടിച്ചുവാങ്ങി. തുടർന്ന് രണ്ട് ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചെന്നും പരാതിയിലുണ്ട്.

പിന്നീട് യുവതിയെ ഒരു ബീയർ ഷോപ്പ് ഉടമയ്ക്ക് കൈമാറിയെന്നാണ് ആരോപണം. നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതിനൊപ്പം ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായും യുവതി പോലീസിന് മൊഴി നൽകി. പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനായി പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...