മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉത്ഘാടന മാമാങ്കത്തിന് ജീവനക്കാരില്‍നിന്നും പണപ്പിരിവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനോടൊപ്പം ആരോപണങ്ങളും ഉയരുന്നു. ഉത്ഘാടന ചടങ്ങിന്റെ ചെലവ് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് വിവരം. പഞ്ചായത്തിന് ഉദ്ഘാടനം നടത്താൻ ആവശ്യമായ ഫണ്ട് നിലവിൽ ഇല്ലെന്നും  ഉദ്ഘാടനച്ചടങ്ങിനായി വേദി ഒരുക്കൽ, അലങ്കാരം, മറ്റ് ക്രമീകരണങ്ങൾ എന്നിവയ്ക്ക് വേണ്ട ചെലവ് ജീവനക്കാർ ചേർന്ന് കണ്ടെത്തണമെന്നും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

സാധാരണയായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനച്ചടങ്ങ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമോ അല്ലെങ്കിൽ നിർമാണം നടത്തിയ വകുപ്പോ ആണ് സംഘടിപ്പിക്കുകയും ചെലവ് വഹിക്കുകയും ചെയ്യുന്നത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് ഇത്തരം ചടങ്ങുകളുടെ ചെലവ് വഹിക്കേണ്ട ഒരു ബാധ്യതയും നിലവിലില്ല. ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുടെ ഭാഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...