തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന് ആരോപണം ; 10 വിദേശ പൗരന്മാരെ കുടുക്കിയത് വിരലിലെ മഷി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജരേഖ ഉപയോഗിച്ച് വോട്ടു ചെയ്തെന്ന ആരോപണത്തിൽ 10 വിദേശ പൗരന്മാർ അറസ്റ്റിൽ. നാല് സ്ത്രീകൾ ഉൾപ്പെടെ 10 പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ നിന്നുള്ള രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി(48) എന്നിവരാണ് അറസ്റ്റിലായത്. യുകെയിൽ നിന്നുള്ള അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിതേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവരെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടുന്നതിനിടെയാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഇവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ തടഞ്ഞത്. പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകളിൽ യാത്രക്കാരുടെ ചൂണ്ടുവിരലുകളിൽ മായാത്ത മഷി പാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് റിപ്പോർട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...