സൗജന്യ യാത്രാ വാഗ്ദാനം നടപ്പാക്കിയില്ല: ടിക്കറ്റില്ലാതെ ബസ്സിൽ കയറി മഹിള മോർച്ചയുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ വാഗ്ദാനം നടപ്പാക്കുന്നതിലെ കാലതാമസം ആരോപിച്ച് മഹിള മോർച്ച പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി കാസർഗോഡ് കെഎസ്ആർടിസി സ്റ്റാൻഡിൽ ടിക്കറ്റില്ലാതെ ബസ്സിൽ കയറി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധ പരിപാടികൾ നടന്നത്. മെയ് 15 മുതൽ കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുമെന്ന് പറഞ്ഞിരുന്നതായും, എന്നാൽ ഈ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. മുപ്പതോളം വരുന്ന മഹിള മോർച്ച പ്രവർത്തകർ മംഗലാപുരം ഭാഗത്തേക്ക് പോകേണ്ട ബസ്സിൽ ടിക്കറ്റില്ലാതെ കയറിയെങ്കിലും ബസ് പുറപ്പെടാൻ കെഎസ്ആർടിസി അധികൃതർ തയ്യാറായില്ല.

ഇതിനെത്തുടർന്ന് പ്രതിഷേധം കടുപ്പിച്ച പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ പ്രവേശന കവാടം ഉപരോധിച്ചു. തങ്ങളുടെ ആവശ്യമായ സൗജന്യ യാത്ര നടപ്പാക്കാതെ ഒരു ബസ്സും സ്റ്റാൻഡിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. കാസർഗോഡിന് പുറമെ നേരത്തെ തിരുവനന്തപുരത്തും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ട്രിപ്പ് പോയത് കോളജിൽ അറിഞ്ഞില്ല ; അപകടവിവരം പോലീസ് വിളിച്ചപ്പോഴാണ്...

0
തൃശൂർ : കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ...

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം ; അന്വേഷണത്തിന് മൂന്നംഗ സമിതി

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി...

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

0
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ....

സൈബര്‍ തട്ടിപ്പ് തടയാന്‍ പോലീസ് ; വാട്‌സ്ആപ്പ് ചാറ്റ്ബോട്ടുമായി ഡിജിറ്റല്‍ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാം

0
തിരുവനന്തപുരം : സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ വാള്‍ ചാറ്റ്‌ബോട്ട് വഴി...