സൗഹൃദം പുതുക്കാൻ നരേന്ദ്ര മോദി അബുദാബിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം ഇന്ന് ആരംഭിക്കും. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള അടുത്ത ബന്ധം വിളിച്ചോതുന്ന സന്ദർശനത്തിനാണ് അബുദാബി വേദിയാകുന്നത്. അഞ്ചു രാജ്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായുള്ള മോദിയുടെ യാത്രയിലെ ആദ്യ രാജ്യമാണ് യുഎഇ.

വെറും കുറഞ്ഞ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനമാണെങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധവും നയതന്ത്ര പ്രധാന്യവും ഇതിലൂടെ വ്യക്തമാണെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പോലും പരസ്പരം കാണാനും സുപ്രധാന തീരുമാനങ്ങൾ എടുക്കാനും സാധിക്കുന്ന തരത്തിൽ ഇരു നേതാക്കളും തമ്മിൽ വലിയൊരു ആത്മബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്ന് സ്ഥാനപതി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...