തദ്ദേശ വോട്ടർപട്ടികയില്‍ പരാതിക്കിടയാക്കിയത് പഞ്ചായത്ത് സെക്രട്ടറിമാർ നടത്തിയ ബള്‍ക്ക് ട്രാന്‍സഫറെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തദ്ദേശ വോട്ടർപട്ടികയില്‍ പരാതിക്കിടയാക്കിയത് പഞ്ചായത്ത് സെക്രട്ടറിമാർ നടത്തിയ ബള്‍ക്ക് ട്രാന്‍സഫറെന്ന് ആക്ഷേപം. വോട്ടർമാരുടെ മാറ്റത്തെക്കുറിച്ച് ഏഴ് ദിവസം നോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡം പാലിക്കാതെ ട്രാന്‍സ്ഫർ നടത്തിയെന്നാണ് പരാതി. വോട്ടു മാറ്റം സംബന്ധിച്ച രേഖകളും പലയിടത്തും സൂക്ഷിച്ചിട്ടില്ല. രേഖകൾ നഗരസഭാ സെക്രട്ടറിയുടെ കൈവശമായതിനാൽ നിലവിൽ ഈ ഓഫീസില്ലെന്നാണ്‌ വോട്ടർപട്ടികയില്‍ നിന്ന് പേരു വെട്ടി മാറ്റിയെന്ന പരാതി ഉന്നയിച്ചയാള്‍ക്ക് കോഴിക്കോട് കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ അസി.സെക്രട്ടറി നല്കിയ മറുപടി. നഗരസഭാ സെക്രട്ടറിയാണെങ്കില്‍ ദിവസങ്ങളായി ഓഫീസില്‍ വരാറുമില്ല. ലീവായതിനാൽ ആവശ്യപ്പെട്ട വിവരങ്ങൾ നിലവിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുന്നുവെന്നും മറുപടിയിൽ പറയുന്നു. ഇത് കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ മാത്രം പ്രശ്നമല്ല. വോട്ടർരെ മാറ്റിയത് സംബന്ധിച്ച രേഖകള്‍ ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി നല്കാന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കഴിയുന്നില്ല. ചട്ടപ്രകാരമല്ല വോട്ടുമാറ്റം നടത്തിയെന്നതിനുള്ള സൂചനയാണ് ഇത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...