ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ച അതിമനോഹരമെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: വ്യാപാര ചർച്ചകളിൽ കൊടുത്തും വാങ്ങിയും അമേരിക്കയും ചൈനയും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ച അതിമനോഹരമായിരുന്നുവെന്നും, പത്തിൽ പന്ത്രണ്ട്‌ മാർക്ക്‌ നൽകിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രതികരിച്ചു. അടിസ്ഥാന വിഷയങ്ങളിൽ തൊടാതെയുള്ള ചർച്ചകളായിരുന്നെങ്കിലും താൽകാലിക വ്യാപാര വെടിനിർത്തലിന്റെ ആശ്വാസത്തിലാണ് ഇരു രാജ്യങ്ങളും. ഒരു മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ് എന്നാണ് ഷീ ജിൻപിങ്ങിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും ധാരാളം കാര്യങ്ങളിൽ ഇതിനോടകം ധാരണയിലെത്തിയതായും കൂടുതൽ കാര്യങ്ങളിൽ ഉടൻ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

താരിഫുകളിൽ 10% കുറവ് വരുത്തൽ, സോയാബീൻ വാങ്ങുന്നത് പുനരാരംഭിക്കൽ, അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി സംബന്ധിച്ച തർക്കവിഷയളിൽ ധാരണയിലെത്തൽ എന്നിവ ഉൾപ്പെടെ ഷീ ജിൻപിങ്ങുമായി സാമ്പത്തിക, വ്യാപാര രംഗങ്ങളിൽ വിപുലമായ ധാരണകളിലെത്തിയതായി ട്രംപ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ

0
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ...

ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലുതാണെന്ന ധാരണ : സി ജെ പി സ്ഥാപകൻ അഭിജിത്...

0
ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച്...

ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ; തിരിച്ചടിച്ച് ഇറാൻ

0
ദുബൈ: ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാന്‍റെ അധീനതയിലുള്ള...

നേപ്പാൾ മിന്നൽ പ്രളയം : മരണം 797 ആയി, ഒറ്റ സ്ഥലത്തുനിന്ന് ലഭിച്ചത് 250...

0
കാഠ്മണ്ഡു : നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം...