ടിവികെ നേതാവ് വിജയ്ക്കായി എൻഡിഎ ഡീൽ ഉണ്ടെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ടിവികെ നേതാവ് വിജയ്ക്കായി എൻഡിഎ ഡീൽ ഉണ്ടെന്ന് ആരോപണം ഉയരുന്നു. വിജയ് മത്സരിക്കാനിടയുള്ള പെരമ്പൂർ സീറ്റ് നൽകിയത് മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്ക് ആണ്. തങ്ങൾ ആവശ്യപ്പെടാത്ത സീറ്റ് എന്ന് സൂചിപ്പിച്ച് അൻപുമണി രാമദാസ് രം​ഗത്തെത്തുകയും ചെയ്തു. എന്തായാലും പ്രഖ്യാപിച്ചുവെന്നും ജയിക്കുമെന്നും അൻപുമണി പ്രതികരിച്ചു. പിഎംകെ ചോദിച്ച 30 സീറ്റിൽ പെരമ്പൂർ ഉണ്ടായിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

പിഎംകെയ്ക്ക് കിട്ടിയ 18ൽ പാർട്ടി ആവശ്യപ്പെട്ട മണ്ഡലങ്ങൾ 11എണ്ണമാണ്. പെരമ്പൂരിൽ ഒരിക്കൽ മാത്രമാണ് പിഎംകെ മത്സരിച്ചിട്ടുള്ളത്. 2016ൽ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ആകെയുള്ള 1.89 ലക്ഷം വോട്ടിൽ കിട്ടിയത് 3600 വോട്ട് മാത്രമായിരുന്നു. എഐഎഡിഎംകെ ബിജെപി സ്ഥാനാർഥികൾ ഇല്ലാത്തതിൽ അണികൾക്കിടയിലും വിമർശനം ഉയരുന്നുണ്ട്. 2021ൽ ഉദയനിധി സ്റ്റാലിനെതിരെ ചെപ്പോക്കിൽ ദുർബല സ്ഥാനാർഥിയെ നിർത്തിയതിന്റെ ആവർത്തനമാണെന്നാണ് ഉയരുന്ന വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...