117 ചോദ്യത്തിന് ഉത്തരമെഴുതി, ഒ.എം.ആർ ഷീറ്റില്‍ 6 ഉത്തരം മാത്രം ; നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നീറ്റ് പരീക്ഷയിൽ 117 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയ കാഞ്ചീപുരത്തെ വിദ്യാർഥിയുടെ ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ) ഷീറ്റിലുള്ളത് ആറ് ഉത്തരം മാത്രം. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ആയുഷ് എന്ന വിദ്യാർഥി, ദേശീയ പരീക്ഷാബോർഡിനും പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി അയച്ചു. ഈമാസം 15 നാണ് ഒ.എം.ആർ. ഷീറ്റ് ഫലം പുറത്തുവിട്ടത്. അന്നുതന്നെയാണ് പരാതി അയച്ചത്.

എന്നാൽ ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നോ ദേശീയ പരീക്ഷാ കൗൺസിലിൽനിന്നോ മറുപടി ലഭിച്ചിട്ടില്ലെന്ന് ആയുഷ് പറഞ്ഞു. ഉത്തരക്കടലാസ് പുനഃപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഒരു ചോദ്യത്തിന് 200 രൂപ എന്നതോതിൽ പണമടച്ച് ദേശീയ പരീക്ഷാ ബോർഡിന് അപേക്ഷ അയച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാഫലം ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒ.എം.ആർ. ഷീറ്റിൽ ഉണ്ടായപ്രശ്നം പരീക്ഷാഫലത്തിലും പ്രതിഫലിക്കുമോയെന്ന ഭയത്തിലാണ് ആയുഷും കുടുംബവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...