പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡിജിപി ആയിരിക്കെ ടിപി സെന്‍കുമാര്‍ സ്ഥലം മാറ്റുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ‌്‌ത ഉദ്യോഗസ്ഥയെ ഒടുവില്‍ തെറിപ്പിച്ച്‌ പോലീസ് മേധാവി ലോക്‌നാറ് ബെഹ്‌റ. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയ്‌ക്കെതിരെയാണ് നടപടി. ഡിജിപിയായിരുന്ന കാലഘട്ടത്തില്‍ ബീനയ്‌ക്ക് പകരം മാറ്റി നിയമിച്ച ഉദ്യോഗസ്ഥനെ തന്നെയാണ് ഇപ്പോള്‍ ബെഹ്‌റയും തല്‍സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത്.

പോലീസ് സേനയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്‌ത്തിയതിനാണ് ബീനയെ സെന്‍കുമാര്‍ മുന്‍പ് സ്ഥലം മാറ്റിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍, സേനയില്‍ ഒരു ഒഴിവു പോലുമില്ലെന്ന ബീന തയ്യാറാക്കിയ റിപ്പോര്‍ട്ട് എഡിജിപി സന്ധ്യ അവതരിപ്പിക്കുകയായിരുന്നു.

ഇതിനെ എതിര്‍ത്ത നളിനി നെറ്റോ, എസ് പി മാരില്‍ നിന്നും നേരിട്ട് ശേഖരിച്ച ഒഴിവുകളുടെ വിവരങ്ങള്‍ യോഗത്തില്‍ അക്കമിട്ട് നിരത്തുകയുണ്ടായി. ഈ സമയം ഫോണില്‍ എഡിജിപി സന്ധ്യ ബീനയെ വിളിച്ച്‌ വിശദാംശം തേടിയപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചിരുന്നതത്രെ. തുടര്‍ന്നായിരുന്നു ബീനയുടെ സ്ഥലം മാറ്റം.

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയെ കുറിച്ച്‌ വിവരാവകാശ നിമയപ്രകാരം നല്‍കിയ അപേക്ഷയിലുള്ള തര്‍ക്കമാണ് തന്നെ മാറ്റാന്‍ കാരണമെന്ന പരാതിയുമായി ബീന മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ സെന്‍കുമാറിനെതിരായ നല്ല ആയുധമായാണ് ആഭ്യന്തരവകുപ്പ് അന്ന് ഈ പരാതിയെ ഉപയോഗിച്ചത്. അങ്ങനെയാണ് ബീനയുടെ സ്ഥലം മാറ്റം മരവിപ്പിക്കല്‍ നടന്നത്.

ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഐപിഎസുകാര്‍ തമ്മിലുള്ള പോരില്‍ പക്ഷം പിടിച്ചതും, ഉന്നത ഉദ്യോഗസ്ഥരോട് പദവി മാനിക്കാതെ പെരുമാറിയതുമാണ് ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചത് എന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...