ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. അതേസമയം പുനർമൂല്യ നിർണയത്തിനായി സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തി. സ്വാർത്ഥക് സിദ്ധാന്ത് എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഒഎസ്എം സംവിധാനം നടപ്പാക്കാനുള്ള കരാർ സംബന്ധിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ടിസിഎസ്, കോംപ്റ്റ്, റാങ്ക്​ഗുരു ടെക്നോളജി സൊല്യൂഷൻ എന്നീ സ്ഥാപനങ്ങളാണ് ടെൻഡർ നടപടികളിൽ അവസാന റൗണ്ടിൽ വരെ എത്തിയത്. എന്നാൽ കരാർ കോംപ്റ്റ്ന് നൽകാൻ കഴിയുന്ന വിധത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയിൽ മാറ്റം കൊണ്ടുവന്നു. മുൻകാലം കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് അപേക്ഷിക്കാനാകില്ലെന്ന നിബന്ധന നിലവിൽ കരിമ്പട്ടികയിൽ പെട്ട സ്ഥാപനങ്ങൾ എന്നാക്കി. വാർഷിക ടേൺ ഓവറിലും വിവാദ കമ്പനിക്ക് അനുകൂലമായി നിബന്ധനകൾ തിരുത്തിയെന്നാണ് ആരോപണം. സാങ്കേതിക മാനദണ്ഡങ്ങളിലും ഇളവ് വരുത്തി ഒടുവിൽ കരാർ വിവാദ കമ്പനിക്ക് നൽകിയെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച ലേഖനം രാഹുൽഗാന്ധിയും എക്സിൽ പങ്കുവെച്ചു. ഒഎസ്എം നടപടികളിലെ തകരാർ തുടക്കത്തിലേ കണ്ടെത്തിയെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...