ഫാർമസിസ്റ്റ് തസ്തികയില്ലാത്ത സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തിക അനുവദിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ ഫാർമസിസ്റ്റ് തസ്തികയില്ലാത്ത സ്ഥാപനങ്ങളിൽ അടിയന്തരമായി ഫാർമസിസ്റ്റ് തസ്തിക അനുവദിക്കണമെന്ന് കേരള ഗവൺമെൻറ് ആയുർവേദ ഫാർമസി അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഫാർമസിസ്റ്റ് ഇല്ലാതെ മരുന്ന് നൽകാൻ പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ജില്ലയിലെ 2 തസ്തിക ഉൾപ്പെടെ കേരളത്തിലെ 35 ഓളം സ്ഥാപനങ്ങളിൽ നിലവിൽ ഫാർമസി തസ്തിക ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. യോഗ്യരായ ആളുകൾക്ക് മരുന്ന് വിതരണം നടത്തണം എന്നിരിക്കെ യോഗ്യത ഇല്ലാത്ത ആളുകളാണ് പലപ്പോഴും സ്ഥാപനങ്ങളിൽ മരുന്ന് വിതരണം നടത്തുന്നത്. ഇത് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി രോഗികളിലേക്ക് എത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.

കേരള ഗവൺമെൻറ് ആയുർവേദ ഫാർമസി അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് സദാശിവൻ കെ എ അധ്യക്ഷത വഹിച്ചു. കേരള ഗവൺമെൻറ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ .വി .സാബു ,സംസ്ഥാന ജനറൽ സെക്രട്ടറി ദീപു .വി .ദിവാകർ സംസ്ഥാന ട്രഷറർ ഹാഷിം .എ ആർ ,കോട്ടയം ജില്ലാ പ്രസിഡൻറ് ബെൻസി പോൾ ശ്രീ ജിഷ്ണു ജെ. ജെ നായർ ,സൗമ്യ ജി എസ് ഫാത്തിമ എസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : ശ്രീ.കെ.എ.സദാശിവൻ
സെക്രട്ടറി : ജിഷ്ണു ജെ.ജെ
ട്രഷറർ: സൗമ്യ ജി.എസ്
വൈസ് പ്രസിഡന്റ് : അനു.പി.നാഥ്
ജോയിന്റ്സെക്രട്ടറി: മേഘ സുധാകരൻ
അംഗങ്ങൾ
ഫാത്തിമ ബീവി
ശരണ്യ എസ്
ശ്രീകുട്ടൻ. ഡി
ഡാൻ.ഡി.എസ്
ഗ്രീഷ്മ. കെ.എസ്
രാഖി രാജ്

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...