തിരുവനന്തപുരം : 2021 ഒക്ടോബറിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 753.16 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
49.31 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 6.55 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ലഭിക്കും. ആകെ 55.86 ലക്ഷം ആളുകള്‍ക്ക് 856.13 കോടി രൂപയാണ് വിതരണം ചെയ്യുക. ഒക്ടോബര്‍ 30 മുതലുള്ള തീയതികളിലാകും പെന്ഷന് വിതരണം ചെയ്യുക.