തൃശൂര്‍: കനത്ത ചൂടില്‍ വാഴകള്‍ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു. വേനല്‍ കനക്കുന്നത് കൃഷിയിടങ്ങളെ ബാധിച്ചു തുടങ്ങി. കുലച്ച വാഴകളാണ് ഒടിഞ്ഞു വീണത്. വെറ്റിലപ്പാറയില്‍ ഭൂമി പാട്ടത്തിനെടുത്ത് വാഴ കൃഷി ചെയ്യുന്ന ജോസ് വര്‍ക്കി വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. ആയിരത്തിലേറെ വാഴകളാണ് കടുത്ത ചൂടില്‍ കരിഞ്ഞുണങ്ങി വീണത്. ഇടവിളയായ ചേനയും ചേമ്പും കരിഞ്ഞ് ഉപയോഗശൂന്യമായി. വിള ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല. ഓരോ ദിവസവും ചൂട് കൂടുന്നത് തിരിച്ചടിയാണ്. വാഴകള്‍ നനച്ച് പ്രതിരോധിച്ചിട്ടും രക്ഷയില്ല. വെയിലിന്റെ കാഠിന്യത്തില്‍ കാര്‍ഷിക വിളകളും നശിക്കുകയാണ്.
കനത്ത ചൂടില്‍ വാഴകള്‍ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീഴുന്നു
RECENT NEWS
Advertisment