ദേവനന്ദയുടെ ദുരൂഹമരണം ; ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ വേഗത്തിലാക്കി പോലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ ഉറച്ച് വിശ്വസിക്കുന്ന സാഹചര്യത്തിൽ പരിശോധനകളും തെളിവെടുപ്പും വേഗത്തിലാക്കാനാണ് പോലീസ് തീരുമാനം. ശാസ്ത്രീയ പരിശോധനക്കുള്ള തെളിവെടുപ്പും തുടങ്ങി. നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിക് സംഘം ഇളവൂരിലെത്തും.

ദേവാനന്ദയെ കാണാതായ വീട് മുതൽ മൃതദേഹം കണ്ടെത്തിയ പുഴ വരെയുള്ള ദൂരം പോലീസ് അളന്ന് തിട്ടപ്പെടുത്തി. വീട്ടിൽ നിന്നും പുഴയിലേക്കുള്ള ദൂരം മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ആഴം എന്നിവയും അളന്നു. ദേവനന്ദ പുഴയിലേക്ക് വീഴാൻ സാധ്യത ഉള്ള സ്ഥലങ്ങളും പരിശോധിച്ചു. മണ്ണും വെള്ളവും പരിശോധനക്ക് എടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്ത  ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം ശാസ്ത്രിയ പരിശോധനയുടെ ഭാഗമായി ഇളവൂരിൽ എത്തുന്നുണ്ട്. ദേവനന്ദയുടെ മൃതദേഹം ലഭിച്ച ദിവസം തന്നെ ഫോറൻസിക് വിദഗ്ദർ പുഴയിലെ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. അന്വേഷണത്തിന്റെ  ഭാഗമായി സമീപവാസികളിൽ നിന്നും പോലീസ് മൊഴി എടുത്ത് തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...