Friday, July 4, 2025 4:43 am

കറ്റാര്‍വാഴ വളര്‍ത്തുപൂച്ചകള്‍ക്ക് ഹാനികരം ; ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

വരണ്ട കാലാവസ്ഥയില്‍ വളരുന്ന കറ്റാര്‍വാഴ ഇന്ന് ലോകം മുഴുവന്‍ വീട്ടില്‍ വളര്‍ത്തുന്ന ചെടിയായി അംഗീകരിച്ചു കഴിഞ്ഞു. വര്‍ഷങ്ങളായി പലവിധത്തില്‍ പ്രയോജനപ്പെടുത്തിവരുന്ന കറ്റാര്‍വാഴയ്ക്ക് വ്യാവസായിക പ്രാധാന്യവും ഏറെയാണ്. സണ്‍സ്‌ക്രീന്‍, ലോഷന്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ജ്യൂസ് എന്നിവയിലെല്ലാം പ്രധാന ഘടകമായി കറ്റാര്‍വാഴ സത്ത് മാറിയിരിക്കുന്നു. മനുഷ്യര്‍ക്ക് വളരെ സുരക്ഷിതമായി കഴിക്കാമെങ്കിലും പൂച്ചകള്‍ക്ക് ഈ ചെടി അപകടമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.

പൂച്ച, പട്ടികള്‍, കുതിര എന്നീ മൃഗങ്ങള്‍ ഭക്ഷണമാക്കിയാല്‍ ഹാനികരമാകുന്ന ഘടകങ്ങളായ ആന്ത്രാസീന്‍, ഗ്ലൈക്കോസൈഡുകള്‍, ആന്ത്രാക്വിനോന്‍ എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ പൂച്ചകള്‍ കറ്റാര്‍വാഴ കടിച്ചുതിന്നാനിടയായാല്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം.

കറ്റാര്‍വാഴ മുറിച്ചെടുത്താല്‍ ദ്രാവകരൂപത്തിലുള്ള ലാറ്റക്‌സ് എന്നറിയപ്പെടുന്ന പദാര്‍ഥം പുറത്തേക്ക് ഒഴുകും. ഈ ദ്രാവകത്തിലുള്ള ഘടകങ്ങള്‍ പൂച്ചകള്‍ക്ക് അപകടമുണ്ടാക്കും. എന്നാല്‍ ഇത് ഒഴിവാക്കിയ ശേഷം സുരക്ഷിതമായി ശേഖരിക്കുന്ന ജെല്‍ ഉപയോഗിച്ചുള്ള മരുന്നുകള്‍ പൂച്ചകളിലും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

കറ്റാര്‍വാഴ കടിച്ചുചവച്ച് ഭക്ഷണമാക്കിയാല്‍ പൂച്ചകളില്‍ രുചി നഷ്ടപ്പെടാനും വയറിളക്കവും ഛര്‍ദ്ദിയും മാംസപേശികള്‍ കോച്ചിവലിക്കുന്നതുപോലെയും അനുഭവപ്പെടാം. ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ മൃഗഡോക്ടറുടെ സഹായം തേടുന്നതാണ് ഉചിതമായ മാര്‍ഗം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...