തിരുവനന്തപുരം : സില്‍വര്‍ലൈനില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തില്‍. സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് എതിര്‍പ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനല്‍ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ്മ അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ സംവാദം നടത്തും എന്നാണ് അറിയിച്ചതെങ്കിലും ഇപ്പോള്‍ കെ – റെയിലാണ് പാനലില്‍ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മ്മ എതിര്‍പ്പുന്നയിച്ചത്.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തില്‍ ; സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് അലോക് വര്‍മ്മ
RECENT NEWS
Advertisment