തൃശൂര്‍ ആളൂര്‍ സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ല ; അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ: സലേഷിനെ കാണാതായിട്ട് 5 ദിവസം. കഴിഞ്ഞ ബുധനാഴ്ച കാണാതായ സലേഷിനെ ഇതു വരെയും കണ്ടെത്താനായില്ല. ജോലി സമ്മർദ്ദം മൂലം കാരണമായതായി സംശയിക്കുന്നുവെന്ന് സുഹൃത്തുക്കളും പ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കൾ. കഴിഞ്ഞ 8 നാണ് സലേഷിനെ കാണാതായത്. ജോലിക്ക് പോയ സലേഷ് തിരികെ വീട്ടിൽ എത്തിയിരുന്നില്ല. ചാലക്കുടി പൊലീസ് അന്ന് തന്നെ അന്വേഷണമാരംഭിച്ചെങ്കിലും അഞ്ചു ദിവസമായിട്ടും സൂചനയൊന്നും ലഭിച്ചില്ല. സലേഷിന്റെ ബൈക്ക് ചാലക്കുടി കെഎസ്ആർടിസി ബസ്റ്റാന്റിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ബൈക്ക് സ്റ്റാന്റിൽ പാർക്ക് ചെയ്ത ശേഷം ബസിൽ യാത്രയായെന്നാണ് പോലീസ് നിഗമനം. ചാലകുടി വിജയരാഘവപുരം സ്വദേശിയാണ് സലേഷ്. കുടുംബപരമായ പ്രശ്നങ്ങളില്ലായിരുന്നെന്നും ജോലി സംബന്ധമായ സമ്മർദമാണ് കാണാതായതിനു പിന്നിലെന്നുമാണ് സുഹൃത്തുക്കളുടെ ആരോപണം . സലേഷിന്റെ മൊബൈൽ സ്വിച്ച് ഓഫാണ്. സംസ്ഥാനത്തിനകത്തും പുറത്തേക്കുമായി ചാലക്കുടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദേശത്തേക്ക് കടക്കാൻ തൊപ്പിയുടെ നീക്കം ; ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്

0
കൊച്ചി : സുഹൃത്തുക്കളുടെ നഗ്നദൃശ്യം സാമൂഹ്യമാധ്യങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ തൊപ്പി എന്ന...

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും ; പ്രതിസന്ധി ഉണ്ടാകില്ലെന്ന് വി...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഖമമായി മുന്നോട്ട് പോകുമെന്ന് മേയര്‍...

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം ; അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പോലീസ്

0
കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി...

വർക്കല ക്ലിഫിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു

0
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ...