ടെൽ അവീവ് : ഹമാസിന്റെ വെടിനിർത്തൽ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ സമ്പൂർണ വിജയം മാസങ്ങൾക്കുള്ളിൽ സാധ്യമാകുമെന്നും ഗസ ഭാവിയിൽ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
വെടിനിർത്തലിനായുള്ള ഹമാസിന്റെ നിർദേശങ്ങൾ വിചിത്രമാണ്. സമ്പൂർണവും അന്തിമവുമായ വിജയമല്ലാതെ മറ്റൊരു പരിഹാരവുമില്ല. ഗാസയിൽ ഹമാസ് നിലനിൽക്കുകയാണെങ്കിൽ, അടുത്ത കൂട്ടക്കൊല വരെയുള്ള സമയമെത്രയെന്ന ചോദ്യം മാത്രമാണുള്ളതെന്നും നെതന്യാഹു വ്യക്തമാക്കി.