കൊക്കക്കോള കൊണ്ട് ദാ ഇങ്ങനേയും ചില ഉപയോഗങ്ങളുണ്ട് ; അറിയാം

For full experience, Download our mobile application:
Get it on Google Play

കൊക്കക്കോള പലരുടേയും ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായിരിക്കും. എന്നാൽ സോഫ്റ്റ്ഡ്രിങ്ക്സുകളെല്ലാം തന്നെ നിശബ്ദ കൊലയാളി എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പല പാനീയങ്ങളും കുടിയ്ക്കാൻ മാത്രമല്ല പറ്റുന്നത്. നിരവധി ഉപയോഗങ്ങൾ കൊക്കക്കോള കൊണ്ട് നമുക്കുണ്ട്. ഇതിൽ പകുതിയും നമ്മുടെ നിത്യോപയോഗത്തിന്റെ ഭാഗമാണ്. ഏതൊക്കെ തരത്തിൽ കൊക്കക്കോള നമുക്ക് ഉപയോഗിക്കാം എന്നു നോക്കാം. തുരുമ്പ് കളയാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ലേ? എന്നാൽ അൽപം കൊക്കക്കോള എടുത്ത് തുരുമ്പ് പിടിച്ച വസ്തുവിൽ തേച്ചാൽ മതി. നിമിഷ നേരം കൊണ്ട് തുരുമ്പ് പോകും എന്നതാണ് സത്യം. കൊക്കക്കോളയിൽ അടങ്ങിയിട്ടുള്ള കാർബോണിക് ആസിഡാണ് തുരുമ്പ് കളയാൻ സഹായിക്കുന്നത്.

ഒരു നല്ല ഡിറ്റർജന്റായി ഉപയോഗിക്കാവുന്നതാണ് കൊക്കക്കോള. ഇതിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ആസിഡ് കണ്ടന്റ് ഏത് ഇളകാത്ത കറയേയും ഇളക്കുന്നു. ബീച്ചിൽ പോകുന്നവർ കൊക്കക്കോള കയ്യിൽ കരുതുന്നത് ഉത്തമമാണ്. ജെല്ലി ഫിഷിന്റെ ആക്രമണമുണ്ടായാൽ ഉടൻ തന്നെ പരിഹാരമാണ് കൊക്കക്കോള. എത്ര കറപിടിച്ച പാത്രമാണെങ്കിലും അതിലെ കറ കളയാൻ കൊക്കക്കോളയിൽ അടങ്ങിയിട്ടുള്ള കാർബോണിക് ആസിഡ് സഹായിക്കുന്നു. വെള്ളത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകും. ടോയ്ലറ്റ് വൃത്തിയാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് കൊക്കക്കോള. കൊക്കക്കോള ഉപയോഗിക്കുന്നത് ടോയ്ലറ്റിനകവശവും പുറവും ഒരു പോലെ വൃത്തിയാക്കും. പലപ്പോഴും വീട്ടിനകത്തുള്ള ദുർഗന്ധത്തെ കൊക്കക്കോള ഇല്ലാതാക്കുന്നു. ദുർഗന്ധം ഉള്ള സ്ഥലത്ത് അൽപം കൊക്കക്കോള ഉപയോഗിച്ച് തുടച്ചാൽ മതി.
വീട്ടിനകത്തെ ദുർഗന്ധം ഇല്ലാതാക്കുന്നു. മഞ്ഞു കാലത്ത് വാഹനത്തിന്റെ പുറത്തുണ്ടാകുന്ന മഞ്ഞും മറ്റും ഉരുക്കിക്കളയുന്നതിനും വാഹനം വൃത്തിയാക്കുന്നതിനും കൊക്കക്കോള ഉപയോഗിക്കാം.

വയറിനകത്തുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഇഞ്ചിയും മറ്റും ഉപയോഗിക്കുന്നവരാണ് നാം. എന്നാൽ പലപ്പോഴും ദഹനപ്രശ്നം പരിഹരിക്കാൻ നമുക്ക് അൽപം കൊക്കക്കോള കുടിച്ചാൽ മതി. എല്ലാ പ്രശ്നങ്ങളും ഇല്ലാതാവും. ജനൽ വൃത്തിയാക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗമാണ് കൊക്കക്കോള. കൊക്കക്കോളയിലെ കാർബോണിക് ആസിഡും മറ്റു പദാർത്ഥങ്ങളും ജനൽച്ചില്ലിനെ തിളക്കമുള്ളതാക്കുന്നു. പലരും പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ച്യൂയിംഗത്തിന്റെ പശ ഒട്ടിപ്പിടിക്കുമ്പോഴുള്ള ബുദ്ധിമുട്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പശ നീക്കം ചെയ്യാൻ അൽപം കൊക്കക്കോള ഉപയോഗിച്ചാൽ മതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...