ആലുവ : കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. ആലുവ മുട്ടം തൈക്കാവില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. പ്രായപൂര്‍ത്തായാകാത്ത 5 കുട്ടികളായിരുന്നു കാറിലുണ്ടായിരുന്നത്. കുട്ടികൾക്ക് ആർക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ചായക്കടയില്‍ ചായ കുടിച്ചിരുന്നവര്‍ക്കിടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കളമശ്ശേരി ഗുഡ്‌സ് ഷെച്ചിലെ തൊഴിലാളിയാണ് അപകടത്തില്‍ മരിച്ചത്. വാഹനം ഓടിച്ചിരുന്ന കുട്ടികളെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി പരിക്കു പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം എറണാകുളം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.
കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു ; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
RECENT NEWS
Advertisment