അലുവ അതുൽ വധക്കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മൊഴി നൽകി

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : അലുവ അതുൽ വധക്കേസിൽ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ നാല് പേർ കരുനാഗപ്പള്ളി പോലീസ് മുൻപാകെ മൊഴി നൽകി. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ വാളകത്ത് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളികളായിരുന്നു കേസിലെ പ്രതികൾ. എന്നാൽ പ്രതികളെ ആരെയും നേരിട്ട് അറിയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫനും മറ്റ് ഉടമകളും പോലീസിനോട് വ്യക്തമാക്കി. അതേസമയം, കേസിൽ പ്രതികളെ സഹായിച്ച കടത്തൂർ സ്വദേശി അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് രക്ഷപ്പെടാൻ കാർ സൗകര്യം ഒരുക്കിയത് അജ്മലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗത കുറയ്ക്കാനായി മുന്നിൽ ഓടിച്ച സ്വിഫ്റ്റ് കാറിലായിരുന്നു അജ്മൽ ഉണ്ടായിരുന്നത്.

കൊലപാതക ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. കഴിഞ്ഞ മാർച്ച് 14-നാണ് കരുനാഗപ്പള്ളി നഗരമധ്യത്തിൽ വെച്ച് അതുൽ കൊല്ലപ്പെടുന്നത്. പ്രശസ്ത ഗുണ്ടാതലവൻ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു അതുൽ. ഈ കൊലപാതകത്തോടുള്ള പ്രതികാരമായി പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് അന്വേഷണ റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...