അലുവ അതുൽ കൊലപാതകം ; കൃത്യത്തിൽ പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു. കടത്തൂർ ഗുണ്ടാ സംഘത്തിൽപ്പെട്ട ഗുണ്ടാ തലവൻ വിഷ്ണു (ബ്ളാക്ക് വിഷ്ണു ), ഹുസൈൻ, ആഷിക് (ആഷിക് തോമ) എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ കരുനാഗപ്പള്ളി പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു. ഇവരിൽ ഹുസൈനെ വർഷങ്ങൾക്ക് മുൻപ് അലുവ അതുൽ കുടത്തിന് അടിച്ചിരുന്നുവെന്നാണ് വിവരം ഇക്കാര്യത്തിലെ മുൻവൈരാഗ്യം ഉൾപ്പടെ ക്രൂര കൊലപാതകത്തിലേക്ക് നയിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. ജിം സന്തോഷ് കൊലപാതകവുമായി നേരിട്ട് ഈ സംഭവത്തിന് ബന്ധമില്ലെന്നാണ് പോലീസ് നൽകുന്ന സൂചന.

കടത്തൂർ ഗുണ്ടാ സംഘവുമായി അലുവ അതുലിനും സംഘത്തിനും ഉണ്ടായിരുന്നത് മറ്റ് പല പ്രശ്നങ്ങളായിരുന്നുവെന്നും വ്യക്തമാക്കുന്നു. പ്രതികളുടെ സുഹൃത്ത് അനീറിനെ അതുൽ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കരുനാ​ഗപ്പള്ളി പുതിയകാവിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോവുകയായിരുന്നു. പ്രതിയെ പിന്തുടർന്ന് കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആയുധങ്ങളേന്തിയ സംഘം ആക്രമിച്ചത്. അക്രമികൾ നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...