ആലുവയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച്‌ ഏഴു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലുവ: കാരോത്തുകുഴിയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച്‌ ഏഴു പേര്‍ക്ക് പരിക്ക്. ആലുവ കാരോത്തുകുഴി പുളിഞ്ചോട് റോഡില്‍ ഓട്ടോ കൂള്‍ എ.സി.വര്‍ക്ക്‌ഷോപ്പിന് മുന്‍പിലാണ് അപകടം ഉണ്ടായത്. ആലുവയില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയിലേക്ക് പോവുകയായിരുന്നു ബസ്‌. ബസ് ഇടിച്ചതിനെത്തുടര്‍ന്ന് മരം മറിഞ്ഞ് വര്‍ക്ക്‌ഷോപ്പിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ന്നു. ബസ് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

അപകടത്തില്‍ പരിക്കുപറ്റിയ ചെല്ലാനം പടിഞ്ഞാറേ കുന്നത്ത് ചിന്ന (55), മാവേലിക്കര ഗുരുഭവനില്‍ അമൃത (19), തൃപ്പൂണിത്തുറ പുതിയകാവ് തീര്‍ത്ഥത്തില്‍ മനോജ് കുമാര്‍ (51), വൈപ്പിന്‍ പഷ്ണിപ്പറമ്പില്‍ സ്നിഗല്‍ (18), ഏഴിക്കര പുതുശ്ശേരി വീട്ടില്‍ കോളിന്‍ (34), കോഴിക്കോട് വിഷ്ണുമാതയില്‍ വൈശാലി (27) എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...