ആലുവ : ആലുവയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം. സബ് ജയിൽ റോഡിൽ കാത്തലിക് സെന്റർ അനക്സിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഹാർഡ് വെയർ സ്ഥാപനത്തിലേക്കുമാണ് തീ പടർന്നത്. വാട്ടർ ടാങ്കുകൾ , പൈപ്പുകൾ, തുണിത്തരങ്ങൾ എന്നിവ കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
ആലുവയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം
RECENT NEWS
Advertisment