ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം ; വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന്(28) വിചാരണക്കോടതി ഇന്നു ശിക്ഷ വിധിക്കും. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ പ്രതിക്കുമേൽ സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള 3 പോക്സോ കുറ്റങ്ങൾ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കൽ തുടങ്ങിയ 13 കുറ്റങ്ങൾ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്. ജൂലൈ 28നാണ് കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു റെക്കോർ‍‍ഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കി നൂറാം ദിവസം പോക്സോ പ്രത്യേക കോടതി ജഡ്ജി കെ സോമൻ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു. ഇന്നു ശിശുദിനത്തിലാണ് പ്രതിക്കുള്ള ശിക്ഷ വിചാരണക്കോടതി വിധിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...