ശിവരാത്രി ; ബലിതർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശിവരാത്രി ബലിതർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം. ഇന്ന് അർധരാത്രിയോടെ ബലിതർപ്പണം ആരംഭിക്കും. പിതൃപുണ്യം തേടി നൂറ്കണക്കിന് വിശ്വാസികളാണ് രാവിലെ മുതൽ ശിവക്ഷേത്രത്തിലെത്തുന്നത്. ഞായറാഴ്ചവരെ ബലിതർപ്പണം തുടരും. ബലിതർപ്പണത്തിനായി 116 ബലിത്തറകളാണ് ആലുവ മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. ഇത്തവണയും ദേവസ്വം ബോർഡ് നേരിട്ട് ബലിത്തറ ഒരുക്കിയിട്ടില്ല. ബലിതർപ്പണത്തിന് 75 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ അർധരാത്രിയിലെ ശിവരാത്രി വിളക്കിന് ശേഷം ബലിതർപ്പണം ആരംഭിക്കും. തന്ത്രി മുല്ലപ്പിളള്ളി ശങ്കരൻ നന്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക.

മണപ്പുറത്തേക്ക് വിശ്വാസികളെ എത്തിക്കുന്നതിനായി 250 കെ.എസ്.ആർ.ടി.സി ബസുകൾ അർധരാത്രി സർവീസ് നടത്തും. കൊച്ചി മെട്രോയും അധിക സമയം ഓടും. റെയിൽവേ ആലുവയിലേക്ക് പ്രത്യേകം ട്രെയിൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 1200 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുള്ളത്. ഞായറാഴ്ചവരെ മണപ്പുറത്ത് ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും. കനത്ത ചൂട് കണക്കിലെടുത്ത് ഭക്തർക്കായി വെള്ളവും ലഘുഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന ദുരന്തം : പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന

0
ദില്ലി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ...

മാസപ്പടി കേസിലെ ഇഡി അന്വേഷണം ; വീണയുടെ ചോദ്യം ചെയ്യലിൽ തടസ്സം

0
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാർ ; വൈകാരിക പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ

0
മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗത്തിൽ ആഭ്യന്തര കലഹവും എംപിമാരുടെ വിമത...

രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡം ; എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി ഇ...

0
കണ്ണൂ‍ർ: സ്ഥാനാർത്ഥി നിർണയത്തിൽ സ്വയം ഔചിത്യം പാലിക്കണമെന്ന വിമർശനത്തിൽ സിപിഎം ജനറൽ...