12 വയസ്സുകാരി ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട സംഭവം ; യുവാവിനെതിരേ പോക്‌സോ കേസ്

For full experience, Download our mobile application:
Get it on Google Play

ആലുവ : ചെറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം 12 വയസ്സുകാരിയെ പുണേയിൽവെച്ച് പിടികൂടിയ സംഭവത്തിൽ പോക്സോ കേസെടുക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ പറഞ്ഞു. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നത്. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻതറ വീട്ടിൽ അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെൺകുട്ടിക്കെതിരേ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും എസ്.പി. പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇവർ തമ്മിൽ പരിചയപ്പെട്ട സാഹചര്യവും പരിശോധിക്കും. പെൺകുട്ടിക്ക്‌ മതിയായ കൗൺസലിങ് കൊടുത്തശേഷം കൂടുതൽ ചോദ്യംചെയ്യലിന് വിധേയമാക്കും. രണ്ടുപേരുടെ െെകയിലും മൊബൈൽഫോൺ ഉണ്ടായിരുന്നെങ്കിലും യുവാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ലൊക്കേഷൻ കണ്ടെത്താൻ തുണയായത്. നിസാമുദ്ദീൻ ട്രെയിനിൽ കയറിയ ഇവരെ പുണേയിൽ വെച്ചാണ് ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടാനായത്. കൂട്ടുകാരിയിൽനിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീടുവിട്ടിറങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാട്ടുപോത്ത് ആക്രമണം ; കുളത്തൂപ്പുഴയിൽ വയോധികന് ദാരുണാന്ത്യം

0
കൊല്ലം : കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ഐയന്റുവിള വളവിൽ...

ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍ ; രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം

0
ഡൽഹി: രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തിൽ ഉറച്ച് ബിജെപി. അമിത്...

ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ ; സ്വപ്ന സുരേഷ് അടക്കം...

0
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന...

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക്...