Tuesday, June 25, 2024 11:52 pm

തൃക്കാക്കരയ്ക്ക് പിന്നാലെ ആലുവ മുനിസിപ്പാലിറ്റിയിലും കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി ഇരു മുന്നണികളും

For full experience, Download our mobile application:
Get it on Google Play

ആലുവ : നഗരസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരത്തിനൊരുങ്ങി കോണ്‍ഗ്രസും സി.പി.എമ്മും. 22ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്. സി.പി.എമ്മിന് പ്രത്യേക നേട്ടമൊന്നും ഇല്ലെങ്കിലും കോണ്‍ഗ്രസിന് ഭരണം സുരക്ഷിതമാക്കാന്‍ വിജയം അനിവാര്യമാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. സി.പി.എമ്മാകട്ടെ വാര്‍ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് ഭരണം ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധമായ നടപടികളിലേക്ക് കടന്നിട്ടില്ലെങ്കിലും സി.പി.എം സ്ഥാനാര്‍ഥി സംബന്ധിച്ച ആലോചനകള്‍ സജീവമാക്കിയിട്ടുണ്ട്. പുളിഞ്ചോട് ബ്രാഞ്ചില്‍ നിന്നും ലഭിക്കുന്ന അഭിപ്രായം കൂടി പരിഗണിച്ച്‌ ഏരിയ നേതൃത്വത്തി‍ന്റെ അനുമതിയോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ലോക്കല്‍ സെക്രട്ടറി പോള്‍ വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച കവിത കൃഷ്ണന്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി ജെബി മേത്തറുടെ കുടുംബ സ്വാധീനവും മറ്റുമാണ് പരാജയകാരണമെന്നാണ് ഒരു വിഭാഗത്തി‍ന്റെ വിലയിരുത്തല്‍. അക്കൂട്ടരാണ് കവിതയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അഭിപ്രായപ്പെടുന്നത്. ഇക്കുറി ജെബി മേത്തര്‍ മത്സരത്തിനില്ലാത്ത സാഹചര്യത്തില്‍ കവിതയിലൂടെ സീറ്റ് തിരിച്ചുപിടിക്കാമെന്നും സി.പി.എം കരുതുന്നു.

2005ല്‍ ഇവിടെ സി.പി.എമ്മിലെ തോമസ് ജോസഫ് അക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.കെ മുകുന്ദനെ ഒരു വോട്ടിന് തോല്‍പ്പിച്ചിരുന്നു. അതിന് മുമ്ബ് നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന എല്‍.ഡി.എഫിലെ ജോസ് മാത്യുവും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2010ല്‍ 39 വോട്ടിനും 2015ല്‍ 148 വോട്ടിനും 2020ല്‍ 119 വോട്ടിനും ജെബി മേത്തറാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ ഔദ്യോഗിക ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല.

വാര്‍ഡിലെ വോട്ടര്‍മാരെ ചേര്‍ക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ലത്തീഫ് പൂഴിത്തറയും നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണും പറഞ്ഞു. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ഥിയെ കുറിച്ച്‌ ധാരണയാകും. 26 അംഗ കൗണ്‍സിലില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. ഇടതുപക്ഷത്തിന് ഏഴും ബി.ജെ.പിക്ക് നാലും കൗണ്‍സിലര്‍മാരുണ്ട്. കോണ്‍ഗ്രസില്‍നിന്ന് കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് പുറത്തായ കെ.വി സരള സ്വതന്ത്ര കൗണ്‍സിലറായും ഉണ്ട്. വൈസ് ചെയര്‍പേഴ്‌സണായിരുന്ന ജെബി മേത്തര്‍ എം.പിയായതിനെ തുടര്‍ന്ന് രാജിവെച്ചതോടെ കോണ്‍ഗ്രസി‍ന്റെ അംഗബലം 13 ആയി ചുരുങ്ങി. അതിനാല്‍ തന്നെ പുളിഞ്ചോട് വാര്‍ഡ് നിലവില്‍ കോണ്‍ഗ്രസിന് വിജയം അനിവാര്യമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം നാളെ

0
തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല...

ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി ; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ...

0
തൊടുപുഴ: ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ്...

പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...

0
പത്തനംതിട്ട: പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി...

വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ് ; പ്രതികൾക്ക് 20 വർഷം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് 25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതികൾക്ക് ഇരുപത്...