പോലീസിന് മൈക്കിനെതിരെ കേസെടുക്കാനാണ് നേരം, ആലുവയില്‍ കണ്ടത് പോലീസ് അനാസ്ഥ ; വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ആലുവയില്‍ ഇതര സംസ്ഥാനതൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുഞ്ഞിന്റെ കൊലപാതക വാര്‍ത്തയില്‍ ഹൃദയം പിളരുന്നു. ആലുവ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ കുഞ്ഞുണ്ടായിരുന്നു. കണ്ട് പിടിക്കാമായിരുന്നു. പോലീസിന്റേത് കൃത്യമായ അനാസ്ഥയാണ്. കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നു. ആലുവ അത്ര വലിയ നഗരം ഒന്നുമല്ല. അവിടെയൊന്ന് കറങ്ങി പരിശോധന നടത്താന്‍ പോലീസിന് കഴിഞ്ഞില്ല. പോലീസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പോലീസ് ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മയക്കുമരുന്നും മദ്യവും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ജിഷ കൊലപാതകം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ തിരിച്ച് പ്രചാരണം നടത്തിയവരാണ് എല്‍ഡിഎഫ്. പോലീസിന് ഇതിനൊന്നും സമയമില്ല. പോലീസിന് താല്‍പര്യം മൈക്കിനെതിരെ കേസ് എടുക്കാനും, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുക്കാനും മാത്രമാണ്. ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കണം. ലഹരിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...