കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പോലീസ്. തട്ടിക്കൊണ്ടു പോകലിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരന്‍ വിവരം പോലീസിനെ അറിയിച്ചതാണ് നിര്‍ണായകമായത്. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടു പോകലിനെ പറ്റി പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മുഹമ്മദ് ആരിഫ്, മുഹമ്മദ് അമൽ, അബ്ദുൾ അസീസ്, സിജോ ജോസ്, ഹൈദ്രോസ്, ഫാസിൽ, അൽത്താഫ് അസീസ്. ഇവരേഴു പേരാണ് തട്ടിക്കൊണ്ടു പോകല്‍ സംഘം. രാവിലെ 11 മണിക്ക് ആലുവയിലെ മോര്‍ച്ചറി പരിസരത്തു നിന്നാണ് കര്‍ണാടക സ്വദേശിയായ ഗോമയ്യയെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. ബലം പ്രയോഗിച്ച് ഒരാളെ കാറില്‍ കയറ്റുന്നത് കണ്ട ലോട്ടറി കച്ചവടക്കാരനായ ശശി ഉടന്‍ വിവരം പോലീസിനെ വിളിച്ചറിയിച്ചു.

വാഹനങ്ങളെ കുറിച്ചുളള അടയാളവും പറഞ്ഞു. നിമിഷങ്ങള്‍ക്കകം നഗരത്തിലെ പ്രധാന വഴികളിലെല്ലാം പോലീസ് നിരന്നു. ടൗണ്‍ വളഞ്ഞ് പല സംഘങ്ങളായി പോലീസ് അന്വേഷണം തുടങ്ങി. തുടര്‍ന്ന് ഉളിയന്നൂരിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്ന് ഗോമയ്യയെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ സംഘത്തെയും. ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ സ്വര്‍ണം വില്‍ക്കാനാണ് ആലുവയില്‍ സുഹൃത്തിനൊപ്പം എത്തിയതെന്നാണ് ഗോമയ്യ പോലീസിനോട് പറഞ്ഞത്. തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട സുഹൃത്തിനായി പോലീസ് തിരിച്ചില്‍ തുടരുകയാണ്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് കര്‍ണാടകയില്‍ നിന്നുളള മറ്റൊരു സംഘം പറ്റിച്ചിട്ടുണ്ടെന്നും ഇതിന് പകരം വീട്ടാനാണ് ഗോമയ്യയെയും കൂട്ടുകാരനെയും സ്വര്‍ണ കച്ചവടത്തിന്‍റെ പേരു പറഞ്ഞ് വിളിച്ചു വരുത്തിയത് എന്നുമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. തട്ടിക്കൊണ്ടു പോകല്‍ നാടകത്തിനു പിന്നിലെ ഈ സ്വര്‍ണക്കഥയെ കുറിച്ച് സംശയങ്ങളേറെയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിന്‍റെ ചുരുളഴിക്കാനുളള അന്വേഷണവും പോലീസ് തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...