കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ എംബ്ലവും നെയിംബോര്‍ഡും ഘടിപ്പിച്ച വാഹനത്തില്‍ ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തില്‍ യാത്ര ചെയ്ത കൊല്ലം കെഎംഎംഎല്‍ എംഡിയെ കുടഞ്ഞ് ഹൈക്കോടതി. ഈ മാസം ഏഴിന് രാവിലെ 11.30നാണ് ആലുവ മേല്‍പ്പാലത്തിലൂടെ അടിയന്തിര വാഹനങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുമിട്ട് കെഎംഎംഎല്‍ എംഡിയുടെ വാഹനം പാഞ്ഞുപോയത്. എംഡിയുടെ വാഹനം കസ്റ്റഡിയിലെടുക്കാനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു. വാഹനത്തിന്റെ മുന്‍വശത്തു കൊടിയും ഉപയോഗിച്ചിരുന്നെന്ന് കോടതി പറഞ്ഞു. ഇതിന്റെ ചിത്രം കോടതി കണ്ടു.
കൊല്ലം ജില്ലാ പോലീസ് മേധാവി വഴി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) സാന്നിധ്യത്തില്‍ പരിശോധനയ്ക്കായി നിയോഗിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. അനധികൃതമായി നെയിം ബോര്‍ഡും ഫ്‌ളാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതു തടയുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകള്‍ നിലവിലുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്കും പോലീസിനും അതിനു കഴിയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇത്തരം വാഹനങ്ങള്‍ നടപ്പാതകളില്‍പോലും പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1