അമൽ ജ്യോതി കോളേജിൽ ശ്രദ്ധ ആത്‌മഹത്യ ചെയ്ത സംഭവം ; കുടുംബം ഇന്ന് കോളേജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളേജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി പേരും ധർണ്ണയിൽ പങ്കെടുക്കും. പോലീസ് മാനേജ്മെന്റിന് ഒപ്പമാണെന്ന് ആരോപിച്ച കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. അതേസമയം, കോളജിൽ വൻ പോലീസ് സുരക്ഷയിൽ ക്ലാസുകൾ പുരോഗമിക്കുകായാണ്. ശ്രദ്ധയുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനക്ക് അയച്ച ശ്രദ്ധയുടെ മൊബൈൽ ഫോണിന്റെയും മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിന്റെയും ഫലം ഉടൻ അന്വേഷണ സംഘത്തിന് ലഭിക്കും. ശ്രദ്ധയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയായ കോളേജ് വാർഡൻ സിസ്റ്റർ മായയെ ചുമതലകളിൽ നിന്ന് മാറ്റി. എച്ച്ഒഡി അനൂപിനെതിരെ തത്ക്കാലം നടപടിയില്ല. ശ്രദ്ധയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോളേജിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്.

ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളേജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അമൽ ജ്യോതി എൻജിനീയറിങ് കോളേജ് താത്ക്കാലികമായി അടച്ചിട്ടത്. വിദ്യാർത്ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളേജ് മാനേജ്‌മെന്റ് പോലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളേജിന് സംരക്ഷണം തേടുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...