ബൈക്കിൽ സഞ്ചരിക്കവെ അമരവിളയിൽ പിടിയിലായത് ടെക്നോപാർക്കിലെ സെക്യൂരിറ്റി ; കഴക്കൂട്ടത്തെ മുറിയിൽ ലഹരി വിൽപന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് 13.444 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസുകാരുടെ പിടിയിലായി. തിരുവനന്തപുരം ടെക്നോപാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അമരവിളയിൽ പിടിയിലായത്. ഇയാൾ തിരുവനന്തപുരത്ത് മുറി വാടകയ്ക്ക് എടുത്ത് രാസലഹരി വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസുകാർ അറിയിച്ചത്. അമരവിളയിലെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ ആര്യങ്കോട് ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അൽത്താഫ് ബൈക്കിൽ എത്തിയത്.

പരിശോധനയിൽ ഇയാളിൽ നിന്ന് 13.444 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. തുടർന്ന് എക്സൈസുകാർ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ടെക്നോപാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ റൂം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഈ മുറി കേന്ദ്രീകരിച്ച് രാസ ലഹരിയുടെ വിതരണം നടന്നുവരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരിക്കുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു.കെ, പ്രിവന്റീവ് ഓഫീസർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് വി.ജെ, അഭിലാഷ്, അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡ്‌സ് ബോധവല്‍ക്കരണം : ജില്ലയില്‍ റെഡ് റിബണ്‍ പ്രശ്‌നോത്തരി സംഘടിപ്പിച്ചു

0
പത്തനംതിട്ട : വിദ്യാര്‍ഥികളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട...

ഓണം : പത്തനംതിട്ട ജില്ലയില്‍ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും

0
പത്തനംതിട്ട : ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മ്മാണം, അനധികൃത...

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത ; 1000 രൂപ വർധിപ്പിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഓണം...

തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ് അനുകൂല കൗൺസിലർ മുഖ്യമന്ത്രിയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ്...