ഇന്ത്യയിൽ വിതരണ സേവനം നിർത്തലാക്കാൻ ഒരുങ്ങി ആമസോൺ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ടെക്, ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഭക്ഷണ വിതരണവും, വിദ്യാഭ്യാസ സേവനവും അവസാനിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ മറ്റ് വിതരണ സേവനങ്ങളും അവസാനിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കമ്പനി അതിന്റെ പ്രധാന ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റ് പദ്ധതികൾ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായാണ് സൂചന.

“സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തിലാണ് ഈ നടപടി സ്വീകരിച്ചത്. കമ്പനി ഇപ്പോൾ പ്രധാന ബിസിനസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചത്” കമ്പനിയുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ആമസോൺ ഡിസ്ട്രിബ്യൂഷൻ പ്രധാനമായും ബെംഗളൂരു, ഹുബ്ലി, മൈസൂർ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 50 പേരാണ് ഇതിൽ ജോലി ചെയ്യുന്നത്. നേരത്തെ ആമസോൺ ഇന്ത്യ അതിന്റെ വാർഷിക പ്രവർത്തന ആസൂത്രണ അവലോകന പ്രക്രിയയുടെ ഭാഗമായി ഫുഡ് ഡെലിവറി സേവനമായ ‘ആമസോൺ ഫുഡ്’ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു.

കമ്പനിയുടെ എഡ്-ടെക് സേവനമായ ആമസോൺ അക്കാദമിയും കഴിഞ്ഞയാഴ്‌ച അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. ബൈജുസ്, അൺഅക്കാദമി, വേദാന്തു തുടങ്ങിയ എഡ്-ടെക് കമ്പനികളുടെ കുതിപ്പിന് സാക്ഷ്യം വഹിച്ച കോവിഡ് ലോക്ക്ഡൗൺ സമയത്താണ് കമ്പനി ആമസോൺ അക്കാദമി ആരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...