ശ്രീരാമമന്ദിർ അയോധ്യ പ്രസാദ് എന്ന പേരിൽ വിൽക്കുന്ന മധുരപലഹാരങ്ങൾ ആമസോൺ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശത്തെ  തുടർന്ന്  ‘ശ്രീരാമമന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ വിൽക്കുന്ന മധുരപലഹാരങ്ങൾ ആമസോൺ നീക്കം ചെയ്തു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന ലേബലിൽ ആണ് ആമസോൺ മധുരപലഹാരങ്ങൾ വില്പനയ്ക്ക് വെച്ചത്. വില്പന ശ്രദ്ധയിൽപ്പെട്ടതോടെ വഞ്ചനാപരമായ വ്യാപാര നടപടികളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ)  ആമസോണിന് നോട്ടീസ് അയച്ചു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് അവകാശപ്പെട്ട്  ‘രഘുപതി നെയ്യ് ലഡൂ,’ ‘ഖോയ ഖോബി ലഡൂ,’ ‘നെയ് ബുന്ദി ലഡൂ,’ ‘പശുവിൻ പാൽ പേഡ’ എന്നിവയാണ് ആമസോൺ വിറ്റ ഉൽപ്പന്നങ്ങൾ. ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദത്തിന്റെ പേരിൽ മധുരപലഹാരങ്ങൾ വിറ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) നൽകിയ പരാതിയിലാണ് ചീഫ് കമ്മീഷണർ രോഹിത് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള സിസിപിഎ ആമസോൺ സെല്ലർ സർവീസസിനെതിരെ നടപടി ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...