പുത്തൻ ഫീച്ചറുമായി വാട്‌സാപ്പ്

For full experience, Download our mobile application:
Get it on Google Play

വാട്‌സാപ്പ് ചാനലുകളില്‍ പുതിയ അപ്‌ഗ്രേഡുകള്‍ എത്തിയിരിക്കുകയാണ്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്റെ വാട്‌സാപ്പ് ചാനലിലൂടെ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകളിലൊന്നായ ചാനലില്‍ ഉപഭോക്താക്കളെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനലുകളില്‍ വോയ്സ് അപ്‌ഡേറ്റുകള്‍ അയക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റുകളിലൊന്ന്. സാധാരണ ചാറ്റുകളിലെ വോയ്‌സ് മെസേജ് ഫീച്ചര്‍ തന്നെയാണിത്. ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷരോട് ശബ്ദത്തിലൂടെ സംവദിക്കാനും അവരുമായി കൂടുതല്‍ അടുപ്പം നിലനിര്‍ത്താനും ഇത് സഹായിക്കും.

മറ്റൊരു ഫീച്ചറാണ് പോള്‍സ് (Polls) ഫോളോവര്‍മാരില്‍ നിന്ന് അഭിപ്രായരൂപീകരണം നടത്താനും പ്രതികരണം അറിയാനും ഈ ഫീച്ചര്‍ സഹായിക്കും. ചാനലുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് ചാനലില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവെക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവഴി ക്രിയേറ്റര്‍മാര്‍ക്ക് ഫോളോവര്‍മാരെ വര്‍ധിപ്പിക്കാനാവും. ചാനലുകള്‍ കൈകാര്യം ചെയ്യുന്നതിന് 16 അഡ്മിന്‍മാരെ വരെ വെക്കാനും ഇപ്പോള്‍ സാധിക്കും. വാട്‌സാപ്പ് ചാനലിന് ഇപ്പോള്‍ 50 കോടിയിലേറെ പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. പ്രശസ്ത സിനിമാതാരങ്ങളും നെറ്റ്ഫ്‌ളിക്‌സ്, മുംബൈ ഇന്ത്യന്‍സ് പോലുള്ള ബ്രാന്‍ഡുകളും സോഷ്യല്‍ മീഡിയാ താരങ്ങളുമെല്ലാം വാട്‌സാപ്പ് ചാനലില്‍ സജീവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...

ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ പോലീസിൻ്റെ നിർണായക...

0
ഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട...

ചിറയിൻകീഴിലെ കയ്യാങ്കളി : ‘ഒരു എംഎൽഎ ഇങ്ങനെ ആകാൻ പാടില്ലായിരുന്നു’ ; രമ്യാ ഹരിദാസിനെതിരെ...

0
ചിറയിൻകീഴ് : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി...