Monday, April 28, 2025 8:36 pm

ഓഫറുകളുടെ ദിവസങ്ങൾ വീണ്ടും വരുന്നു ; ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15 മുതൽ

For full experience, Download our mobile application:
Get it on Google Play

ആമസോൺ പ്രൈം അംഗങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്ന ആമസോൺ പ്രൈം ഡേ സെയിൽ (Amazon Prime Day Sale) തിയ്യതികൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ സെയിൽ ജൂലൈ 15ന് ആരംഭിക്കും. രണ്ട് ദിവസം മാത്രമാണ് ഈ സെയിൽ നടക്കുന്നത്. ജൂലൈ 16ന് രാത്രി 11:59 വരെയാണ് ഈ വിൽപ്പന നടക്കുന്നത്. സെയിൽ സമയത്ത് ലാപ്‌ടോപ്പ്, ഇയർഫോണുകൾ, വാച്ചുകൾ തുടങ്ങിയ ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾക്ക് 75 ശതമാനം വരെ കിഴിവ് നൽകുമെന്ന് ആമസോണിന്റെ ഔദ്യോഗിക സെയിൽ പേജിൽ കാണിച്ചിട്ടുണ്ട്. ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവും സ്മാർട്ട് ടിവികൾക്കും ഗൃഹോപകരണങ്ങൾക്കും 60 ശതമാനം വരെ കിഴിവും ലഭിക്കും. റിയൽമി നാർസോ എൻ53, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി, വൺപ്ലസ് 11ആർ 5ജി, ഐഫോൺ 14, റെഡ്മി 12സി, ഐകൂ Z6 ലൈറ്റ് തുടങ്ങിയ സ്‌മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ കിഴിവുകൾ ലഭിക്കുമെന്നും ആമസോണിന്റെ പ്രൈം ഡേ സെയിൽ പേജിൽ കാണിച്ചിട്ടുണ്ട്. എന്നാൽ ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന കൃത്യമായ ഡീലുകളും വിലയും ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ടിവികൾ എന്നിവയിലും മറ്റും മികച്ച ഡീലുകൾ നൽകുമെന്ന് ആമസോൺ വെളിപ്പെടുത്തി. ഈ പ്രൈം ഡേ സെയിൽ സമയത്ത് ഉപഭോക്താക്കൾക്ക് എക്കോ (അലക്‌സയ്‌ക്കൊപ്പം), ഫയർ ടിവി, കിൻഡിൽ ഡിവൈസുകൾ എന്നിവയ്ക്കും മികച്ച ഡീലുകൾ ലഭിക്കും. ഏറ്റവും പുതിയ സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ഡിസ്പ്ലേകൾ, ഫയർ ടിവി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 55 ശതമാനം വരെ കിഴിവാണ് ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് എക്കാലത്തെയും വേഗതയേറിയ പർച്ചേസ് ആസ്വദിക്കാനാകുമെന്നും രാജ്യത്തെ തിരഞ്ഞെടുത്ത 25 നഗരങ്ങളിൽ നിന്ന് ഓർഡർ ചെയ്യുന്ന പ്രൈം അംഗങ്ങൾക്ക് അവരുടെ ഓർഡറുകൾ അതേ ദിവസം തന്നെയോ അതല്ലെങ്കിൽ അടുത്ത ദിവസമോ ഡെലിവറി ചെയ്യാൻ സാധിക്കുമെന്നും സെയിൽ ഇവന്റ് പ്രഖ്യാപിച്ചുകൊണ്ട് കമ്പനി വ്യക്തമാക്കി. ഈ 25 നഗരങ്ങളിൽ അഹമ്മദാബാദ്, ബാംഗ്ലൂർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ഫരീദാബാദ്, ഗാന്ധി നഗർ, ഗുണ്ടൂർ, ഗുഡ്ഗാവ്, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊച്ചി, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, നോയിഡ, പട്ന, പൂനെ, താനെ, വിജയവാഡ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് ഐസിഐസിഐ ബാങ്ക് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ആളുകൾക്ക് പേയ്‌മെന്റിൽ 10 ശതമാനം കിഴിവ് നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആമസോൺ പ്രൈം ഡേ 2023 സെയിലിൽ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന എന്നാവർക്കും 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഷോപ്പിങ് ആനുകൂല്യങ്ങൾക്ക് പുറമേ, ആമസോണിലെ യാത്രാ ബുക്കിങ്ങുകൾ, ബിൽ പേയ്‌മെന്റുകൾ എന്നിവയിലും മറ്റും അൺലിമിറ്റഡ് ആനുകൂല്യങ്ങളും ബാങ്ക് കാർഡുകളായി ലഭിക്കും. പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവയ്ക്കായി സൈൻ അപ്പ് ചെയ്യാനും കമ്പനി നൽകിയ വിശദാംശങ്ങൾ അനുസരിച്ച് 2,500 രൂപ വരെ റിവാർഡുകളും 300 രൂപ ക്യാഷ്ബാക്കും (പ്രൈമിന് മാത്രം) 2200 രൂപ വരെ മൂല്യമുള്ള റിവാർഡുകളും നേടാനും സാധിക്കും.

ആമസോൺ പ്രൈം അംഗങ്ങൾ അല്ലാത്തവർക്കും സൈൻ അപ്പ് ചെയ്ത് 200 രൂപ ക്യാഷ്ബാക്കും 1,800 രൂപയുടെ റിവാർഡുകളും 3 മാസത്തെ സൗജന്യ പ്രൈം മെമ്പർഷിപ്പും നേടാൻ സാധിക്കും. പ്രൈം മെമ്പർമാർക്ക് അവരുടെ പേയ്‌മെന്റ് മോഡായി ആമസോൺ പേ ഉപയോഗിച്ചുകൊണ്ട് ഊബറിലെ അൺലിമിറ്റഡ് റൈഡുകളിൽ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഈ 5 ശതമാനത്തിൽ, അവർക്ക് 4 ശതമാനം ഊബർ ക്രെഡിറ്റായും 1 ശതമാനം ആമസോൺ പേ ക്യാഷ്ബാക്കായും ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിൽ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം

0
പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എട്ട് വയസിനു മുകളിലില്‍...

പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ തന്നതെന്ന് വേടൻ

0
കൊച്ചി: പുലിപ്പല്ലിൽ മൊഴിമാറ്റി റാപ്പർ വേടൻ. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും നടപ്പിലാക്കാനുള്ള ശ്രമത്തിൽ കെഎസ്ഇബി

0
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി....

കലഞ്ഞൂരിൽ വൈദ്യുതി മുടക്കം പതിവാകുന്നു

0
കോന്നി : കലഞ്ഞൂരിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായതോടെ പ്രതിസന്ധിയിലായി...