കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2.45 കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന ഡിപ്പോയുടെ നിർമ്മാണ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ  വിലയിരുത്തി. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു, കെ എസ് ആർ ടി സി എക്സികുട്ടീവ് എൻജിനീയർ ബാലവിനായകൻ, കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസർ തോമസ് മാത്യു, എച്ച്.എൽ.എൽ. പ്രോജക്ട് മാനേജർ അജിത്ത് , അസിസ്റ്റന്റ് എഞ്ചിനീയർ ഗൗതം, എന്നിവരും എം.എൽ.എയോടൊപ്പം  ഉണ്ടായിരുന്നു. രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനാണ്
തീരുമാനം.

ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് വേ നിർമ്മാണം, സ്ട്രീറ്റ് ലൈ​റ്റ് സ്ഥാപിക്കൽ, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് പുരോഗമിക്കുന്നത്.  ഇതിനായി എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ അനുവദിച്ച 1.45 കോടി  രൂപ ഉപയോഗിച്ചുള്ള യാർഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ശുചിമുറിയും മ​റ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കും. സ്റ്റാൻഡിനുള്ളിൽ പൊക്കവിളക്കുകൾ സ്‌ഥാപിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 22.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എൻജിനിയറിംഗ് വിഭാഗത്തിന്റെ  മേൽനോട്ടത്തിൽ എച്ച്.എൽ.എല്ലിനാണ്  നിർമ്മാണ ചുമതല.
പത്ത് വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കിഴക്കൻ മലയോരത്തിന്റെ  ചിരകാല സ്വപ്നമായ കോന്നി  കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നത്. 2013 മുതൽ തടസ്സപ്പെട്ട് കിടക്കുന്ന പദ്ധതി ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലോടെയാണ് വീണ്ടും സജ്ജീവമായത്. 2.41 ഏക്കർ സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഡിപ്പോ നിർമ്മാണം പുരോഗമിക്കുന്നത്.

കോന്നി ഡിപ്പോ യാഥാർത്ഥ്യമാക്കകുന്നതോടെ ദീർഘദൂര സർവ്വീസ് ഉൾപ്പടെയുള്ള  കിഴക്കൻ മലയോര മേഖലയുടെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.  നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിലാണ്  പുരോഗമിക്കുന്നതെന്നും രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ച് ഡിപ്പോ തുറന്ന് നൽകാനുള്ള ശ്രങ്ങളാണ് ദ്രുതഗതിയിൽ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം : കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

0
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട്...

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...