ന്യൂഡല്‍ഹി : ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ 43 ശതമാനം വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആമസോൺ പ്രൈം അംഗത്വ നിരക്ക് വർധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം വർധിച്ച പണപ്പെരുപ്പവും അധിക പ്രവർത്തനച്ചെലവുകളമാണ്.
നിരക്ക് വർധിപ്പിക്കുന്ന ആമസോണിന്റെ പട്ടികയിൽ ഇന്ത്യ ഇല്ല. 2021 ഒക്ടോബറിലാണ് ആമസോൺ പ്രൈം ഇന്ത്യയിലെനിരക്കുകൾ കൂട്ടിയത്. ഇന്ത്യയിൽ ആമസോൺ പ്രൈമിന്റെ പ്രതിമാസ നിരക്ക് 129 രൂപയിൽ നിന്ന് 179 രൂപയായി ഉയർത്തുകയായിരുന്നു. മൂന്ന് മാസത്തേക്കുള്ള നിരക്ക് 459 രൂപയും പ്രതിവർഷം 1,499 രൂപയുമാണ്.ഫ്രാന്‍സില്‍ താമസിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 69.90 യൂറോ (ഏകദേശം 5,640 രൂപ) നല്‍കേണ്ടിവരും. ഇറ്റലിയിലും സ്പെയിനിലും നിരക്ക് 49.90 യൂറോ (ഏകദേശം 4,032 രൂപ) ആയിരിക്കും. 39 ശതമാനം വര്‍ധനയാണിത്. ബ്രിട്ടനിലെ വാര്‍ഷിക നിരക്ക് 95 പൗണ്ട് (ഏകദേശം 9,070 രൂപ) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്ക് 89.90 യൂറോ (ഏകദേശം 8,590 രൂപ) നല്‍കേണ്ടിവരും. യുഎസ് കഴിഞ്ഞാല്‍ ആമസോണിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ബ്രിട്ടന്‍.