ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.  ഫ്രാന്‍സില്‍ 43 ശതമാനം വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.   ആമസോൺ പ്രൈം അംഗത്വ നിരക്ക് വർധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം വർധിച്ച പണപ്പെരുപ്പവും അധിക പ്രവർത്തനച്ചെലവുകളമാണ്.

നിരക്ക് വർധിപ്പിക്കുന്ന ആമസോണിന്റെ പട്ടികയിൽ ഇന്ത്യ ഇല്ല.  2021 ഒക്ടോബറിലാണ് ആമസോൺ പ്രൈം ഇന്ത്യയിലെനിരക്കുകൾ കൂട്ടിയത്.  ഇന്ത്യയിൽ ആമസോൺ പ്രൈമിന്റെ പ്രതിമാസ നിരക്ക് 129 രൂപയിൽ നിന്ന് 179 രൂപയായി ഉയർത്തുകയായിരുന്നു.   മൂന്ന് മാസത്തേക്കുള്ള നിരക്ക് 459 രൂപയും പ്രതിവർഷം 1,499 രൂപയുമാണ്.ഫ്രാന്‍സില്‍ താമസിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 69.90 യൂറോ (ഏകദേശം 5,640 രൂപ) നല്‍കേണ്ടിവരും.   ഇറ്റലിയിലും സ്പെയിനിലും നിരക്ക് 49.90 യൂറോ (ഏകദേശം 4,032 രൂപ) ആയിരിക്കും. 39 ശതമാനം വര്‍ധനയാണിത്. ബ്രിട്ടനിലെ വാര്‍ഷിക നിരക്ക് 95 പൗണ്ട് (ഏകദേശം 9,070 രൂപ) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്ക് 89.90 യൂറോ (ഏകദേശം 8,590 രൂപ) നല്‍കേണ്ടിവരും.  യുഎസ് കഴിഞ്ഞാല്‍ ആമസോണിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ബ്രിട്ടന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...