ആമസോൺ വെബ് സർവീസസിന് കുടിശ്ശികവരുത്തി ; ഗൂഗിൾ ​പ്ലേ സ്റ്റോറിൽ നിന്നും ബൈജുസിനെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രമുഖ എഡ് ടെക് ആപ്പായ ബൈജൂസിന് മുട്ടൻ പണി നൽകി ആമസോൺ. ഗൂഗിൾ ​പ്ലേ സ്റ്റോറിൽ നിന്നും ബൈജുസിനെ പുറത്താക്കി. ആപ്പിന് പിന്തുണ നൽകുന്ന ആമസോൺ വെബ് സർവീസസിന് (AWS) കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി. ഇതോടെ ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു. ആപ്പ് ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് വിഡിയോ ഉള്ളടക്കങ്ങൾ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങൾ ഉപയോഗിക്കുന്നതിനും തടസം നേരിട്ടെന്നും റിപ്പോർട്ടുണ്ട്. ആപ്പ് ഉള്ളടക്കം, വെബ്‌സൈറ്റ് പ്രവർത്തനം, വിഡിയോ എന്നിവ പ്രവർത്തനരഹിതമായി.

ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ പേയ്‌മെന്റുകളിൽ ബൈജൂസ് വീഴ്ച വരുത്തിയതിനാലാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ വെബ് സർവീസസ് ബൈജൂസിന് നൽകിയിരുന്ന നിരവധി ബാക്കെൻഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിയത്. ബൈജൂസുമായുള്ള പേയ്‌മെന്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏപ്രിൽ മുതൽ ആമസോൺ വെബ് സർവീസസ് ശ്രമിച്ചിരുന്നു. എന്നാൽ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടർന്നാണ് ആമസോൺ ആപ്പിനെ ഡിലീസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച എഡ്ടെക് സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്ന ബൈജൂസ് കനത്ത പ്രതിസന്ധിയിലാണെങ്കിലും ​പ്ലേ സ്റ്റോറിൽ നിന്ന് ഡിലിസ്റ്റ് ചെയ്യുന്നത് വലിയ തിരിച്ചടിക്ക് കാരണമാകും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...

60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും...

0
വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന...