60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും കുരുക്ക്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തൊഴിൽ നഷ്ടമായാൽ പുതിയ സ്പോൺസറെ കണ്ടെത്താനും മൂന്നുമാസത്തോളം യുഎസിൽ തുടരാനും അനുവദിക്കുന്ന ഗ്രേസ് പീരീഡാണ് നിർത്തലാക്കുന്നത്. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം (ഡിഎച്ച്എസ്) ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ചിട്ടുള്ള, പുതിയ ചട്ടഭേദഗതി പ്രകാരം, എച്ച്1 ബി വീസയോ മറ്റ് ഏതാനും താൽക്കാലിക തൊഴിൽ വീസകളോ ഉള്ളവർ തൊഴിൽ അവസാനിച്ചാൽ ഉടൻ തന്നെ യുഎസ് വിടേണ്ടി വരും. വിദേശ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന മുൻനിര അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളെ ഈ നീക്കം സാരമായി ബാധിക്കും.

നിയമവിധേയമായ കുടിയേറ്റത്തെയും നിയന്ത്രിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. നേരത്തെ, വിദഗ്ധ തൊഴിലാളികൾക്കുള്ള വീസ ഫീസിൽ വലിയ വർധനവ് കൊണ്ടുവരുകയും പുതിയ പരിശീലന പദ്ധതിയുടെ പേരിൽ, ലോകമെമ്പാടുമുള്ള യുഎസ് മിഷനുകളിലെ കുടിയേറ്റ വീസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ചട്ട ഭേദഗതി പ്രകാരം, കമ്പനികളുടെ പ്രവർത്തനങ്ങളിൽ തടസമുണ്ടായേക്കാമെന്നും എന്നാൽ ഈ തീരുമാനം അമേരിക്കൻ പൗരന്മാർക്ക് ജോലി ലഭിക്കുന്നതിനു കാരണമാകുമെന്നും ഡിഎച്ച്എസ് പറയുന്നു. 2017 ലാണ് തൊഴിൽ വീസയുള്ളവർക്ക് 60 ദിവസത്തെ ഗ്രേസ് പീരീഡ് നിലവിൽ വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...