തിരുവനന്തപുരം : അമ്പലമുക്കില്‍ തീപിടുത്തം. ഫാസ്റ്റ് ഫുഡ് കടക്കാണ് തീപിടിച്ചത്. കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കവടിയാര്‍ ടോള്‍ ജംഗ്ഷനോട് ചേര്‍ന്നുള്ള ക്രസന്റ് എന്ന ഫാസ്റ്റ് ഫുഡ് കടക്കാണ് തീപിടിച്ചത്. സമീപത്തുണ്ടായിരുന്ന കടകളിലേക്കും തീ പടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് വന്‍ തീപിടുത്തം ; ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു
RECENT NEWS
Advertisment