Tuesday, May 6, 2025 8:54 pm

അമ്പലമുക്ക് കൊലപാതകം ; മോഷ്ടിച്ച സ്വർണം രാജേന്ദ്രൻ വിറ്റത് കന്യാകുമാരിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ മോഷ്ടിച്ച സ്വർണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തിലെന്ന് വിവരം. ഇന്ന് പോലീസ് ഇവിടെ തെളിവെടുക്കും. കൊലപാതകത്തിന് ശേഷം ഉടൻ തന്നെ രാജേന്ദ്രൻ വസ്ത്രവും മാറിയിരുന്നു. കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും , കൊലയ്ക്കുപയോഗിച്ച കത്തിയും മുട്ടടയിലുള്ള കുളത്തിൽ ഉപേക്ഷിച്ചു. മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് യാത്ര ചെയ്തതെന്നും രാജേന്ദ്രൻ മൊഴി നൽകിയതായാണ് വിവരം.

ഇന്നലെയാണ് രാജേഷ് എന്ന് വിളിപ്പേരുള്ള തമിഴ്നാട് സ്വദേശി രാജേന്ദ്രൻ പിടിയിലായത്. പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാൾക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസിന് വിവരം കൈമാറിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണിവരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. അതിന് ശേഷം നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു.

വിനീത കടയിലുണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനിതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പോലീസ് സംശയിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. മിർ മുഹമ്മദ് അലി കെഎസ്ഇബി...

പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ

0
ഡൽഹി: പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ. രാജസ്ഥാനിലെ അതിർത്തിയിൽ...

കോന്നിയുടെ മലയോര മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാന കൂട്ടം

0
കോന്നി : കോന്നിയുടെ മലയോര മേഖലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി...

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

0
കൊച്ചി: കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക്...