പെൺസുഹൃത്തിനെ മറയാക്കി വർക്കല ബീച്ചിൽ ലഹരിമരുന്ന് കച്ചവടം ; ഏഴ് കിലോ കഞ്ചാവും എംഡിഎംഎയും പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

വർക്കല : വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടിൽ ലഹരിമരുന്ന് പിടികൂടി. 7 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. റിസോർട്ട് ഉടമ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പോലീസിന്റെയും നാർക്കോട്ടിക്ക് വിഭാഗത്തിന്റെയും സംയുക്ത മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഉച്ചയോടെ മിന്നൽ പരിശോധന നടത്തിയത്.

വർക്കല സ്വദേശിയായ ഷൈജു എന്ന് വിളിക്കുന്ന സഞ്ജു, വിഷ്‌ണു, നാദിർഷാ, സലിം, നിഷാദ്, കൃഷ്ണപ്രിയ, സന്ദേശ്, ആഷിഖ്, സൽമാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. സൽമാന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വെച്ചാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. സംഘത്തിൽ ഉണ്ടായിരുന്ന സന്ദേശിന്റെ പെൺ സുഹൃത്തായ കൃഷ്‌ണപ്രിയയെ മുൻനിർത്തിയാണ് സംശയം തോന്നാത്ത വിധത്തിൽ ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നത്. ഇവരുടെ രണ്ട് ബൈക്കും ഒരു കാറും പോലീസ് പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...