റോയല്‍ ബ്ലൂ സ്യൂട്ടും കൂളിം​ഗ് ​ഗ്ലാസും ; സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി മുഹമ്മദ് റിയാസ് ദുബായില്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് : സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ദുബായില്‍. സ്യൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് എകസ്‌പോ വേദിയിലെത്തിയ മന്ത്രിയുടെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിനോദസഞ്ചാര വകുപ്പിന്‍റെ നേട്ടങ്ങളും പദ്ധതികളും അവതരിപ്പിക്കാന്‍ ദുബൈ എക്സപോ വേദിയിലെത്തിയ ടൂറിസം മന്ത്രി വേഷവിധാനവും ഒട്ടും കുറച്ചില്ല. റോയല്‍ ബ്ലൂ സ്യൂട്ടിനു പുറമേ കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് എന്‍റ്രി. മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്നെയാണ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ പങ്കുവെച്ചത്. മന്ത്രിയെ പതിവിൽനിന്ന് വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ട്രോളിയവരും കുറവല്ല.

മിനിസ്റ്റര്‍ ബ്രോ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യക്കു പുറമേ യു.എസ്.എ , സൗദി അറേബ്യ, ജർമനി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എക്സപോ വേദിയിലെത്തിയ മലയാളികളും കൂടിയായപ്പോള്‍ പുതിയമുഖം വൈറലായി. യുഎഇ മന്ത്രിമാരും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍ കണക്കിലെടുത്തായിരുന്നു വേഷമാറ്റെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഈമാസം ആദ്യം ദുബൈയിലെത്തിയ മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഏറ്റെുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...