ചന്ദനമരം മുറിച്ച് ഒളിപ്പിച്ചു ; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആര്യങ്കാവിൽ ചന്ദനമരം മുറിച്ച് ഒളിപ്പിച്ച റെയിൽവെ ജീവനക്കാരൻ അറസ്റ്റിൽ. കേസിൽ ഒരു റെയിൽവെ ജീവനക്കാരൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തെങ്കാശി സ്വദേശി ചിത്തായി ആണ് വനം വകുപ്പിന്റെ പിടിയിലായത്. ആര്യങ്കാവ് സെക്ഷൻ റെയിൽവേ ട്രാക്ക് മെയ്ന്റനറാണ്‌ ചിത്തായി.

രണ്ടാഴ്ച മുൻപ് ചിത്തായിയും മറ്റൊരു റെയിൽവെ ജീവനക്കാരനായ മുരുകനും ചേർന്ന് ചന്ദന മരം മുറിച്ച് സമീപത്തെ പാലത്തിനടിയിൽ ഒളിപ്പിക്കുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുരുകന് വേണ്ടി അന്വേഷണം തുടരുകയാണ്. ആര്യങ്കാവ് കടമാൻ പാറ വന മേഖല സ്വാഭാവിക ചന്ദന തോട്ടം ഉള്ള പ്രദേശമാണ്. ഇവിടെ നിന്നാണ് മരങ്ങൾ മുറിച്ചതെന്നാണ് അനുമാനം. റെയിൽവെ ഉദ്യോഗസ്ഥർക്കു പുറമേ മറ്റ് ചിലരും കേസിൽ പ്രതികളാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...