അംഗീകാരമില്ലാത്ത മരുന്ന് വിതരണം ചെയ്തു ; അമ്പലപ്പുഴ പഞ്ചായത്ത് വീണ്ടും വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: അംഗീകാരമില്ലാത്ത സ്ഥാപനത്തില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമായി പഞ്ചായത്ത് ഔഷധം വാങ്ങിയത്  വീണ്ടും വിവാദത്തില്‍. നിരോധിക്കപ്പെട്ട ഈ ഔഷധം വിതരണം ചെയ്യരുതെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ പ്രതിനിധികള്‍ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചിരുന്നതായാണ് വിവരം. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ചാണ് കാക്കാഴത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നം വിതരണം ചെയ്തത്.

ഡ്രഗ്‌സ് കണ്‍ട്രോളറുടെ രജിസ്‌ട്രേഷന്‍ നേടാത്ത ഈ ഉല്‍പ്പന്നം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പഞ്ചായത്ത് വിതരണം ചെയ്തത്. ഈ ഔഷധത്തിന്റെ വിതരണത്തിന് കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഈ അനുമതി ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഇത് പരീക്ഷണമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഔഷധ നിര്‍മ്മാണ സ്ഥാപനം അടച്ചു പൂട്ടാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ഡോ. എ സൈനുലാബ്ദിന്‍ ആവശ്യപ്പെട്ടു.

ഒരാഴ്ച മുമ്പാണ് കാക്കാഴം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരബ്രഹ്മം എന്ന സ്വകാര്യ ആയുര്‍വേദ സ്ഥാപനം കോവിഡ് ചികിത്സക്കായി 5,999 രൂപ വിലയുള്ള ഔഷധം ആയിരം ഡോസ് പഞ്ചായത്തിന് സൗജന്യമായി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...